കാണക്കാരിയിലെ യൂസ്ഡ് കാര്‍ ഷോറൂമില്‍ നിന്നും സ്വിഫ്റ്റ് ഡിസയര്‍ കാര്‍ മോഷ്ടിച്ചു. ഗ്രാമീണ്‍ ബാങ്കിന് സമീപം പ്രവര്‍ത്തിക്കുന്ന നീണ്ടൂര്‍ വമ്മിയാലില്‍ തോമസിന്റെ യൂസ്ഡ് കാര്‍ ഷോറൂമില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. ഷോറൂമില്‍ പ്രദര്‍ശനത്തിന് വച്ചിരുന്ന കാറാണ് മോഷണം പോയത്. മോഷ്ടാക്കള്‍ ഷോറൂമിന്റെ ഷട്ടര്‍ തകര്‍ത്ത് ഉള്ളില്‍ കയറി മോഷണം നടത്തിയിട്ടുണ്ട്.
0 Comments