എം.സി റോഡില്‍ നിയന്ത്രണം വിട്ട കാര്‍ മിനി ലോറിയിലും ബൈക്കുകളിലും ഇടിച്ച് അപകടം. രണ്ടു ബൈക്കുകള്‍ പൂര്‍ണമായും , ബേക്കറിയുടെ മുന്‍ ഭാഗവും അപകടത്തില്‍ തകര്‍ന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ കുറിച്ചിയിലായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കോട്ടയത്ത് നിന്നു ചങ്ങനാശേരിയിലേയ്ക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ആദ്യം മിനി ലോറിേയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറി റോഡില്‍ മറിഞ്ഞു. അപകടം കണ്ട് വെട്ടിച്ച് മാറ്റിയ കാര്‍ എതിര്‍ ദിശയില്‍ നിന്നും എത്തിയ ബൈക്കില്‍ ഇടിച്ച ശേഷം കാര്‍ ബേക്കറിയിലേയ്ക്ക് പാഞ്ഞ് കയറുകയായിരുന്നു. ബേക്കറിയുടെ മുന്‍ ഭാഗം പൂര്‍ണമായും അപകടത്തില്‍ തകര്‍ന്നു. ചിങ്ങവനം പൊലീസ് സ്ഥലത്ത് എത്തി.
0 Comments