എം.സി റോഡില്‍ കാരിത്താസ് ആശുപത്രിയ്ക്കു സമീപം റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയ്ക്കു പിന്നില്‍ ബൈക്കിടിച്ച് സ്വകാര്യ ബസ് കണ്ടക്ടര്‍ മരിച്ചു. കോട്ടയം - എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആവേമരിയ ബസിന്റെ കണ്ടക്ടര്‍ പട്ടിത്താനം സ്വദേശി ഷിബു ശിവനാണ് മരിച്ചത്. ജോലി കഴിഞ്ഞ ശേഷം വീട്ടിലേയ്ക്കു മടങ്ങുകയായിരുന്ന ഷിബു കോട്ടയം ഭാഗത്തു നിന്നും പട്ടിത്താനത്തേയ്ക്കു വരുന്നതിനിടെ കാരിത്താസ് ഭാഗത്തു വച്ച് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് തെള്ളകത്തെ മാതാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറി ഷിബുവിന്റെ കാഴ്ചയില്‍ പെടാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. അപകടത്തെ തുടര്‍ന്നു റോഡില്‍ തളം കെട്ടിയ രകതം അഗ്‌നിരക്ഷാ സേനാസംഘം എത്തിയാണ് കഴുകി നീക്കിയത്.
0 Comments