Breaking...

9/recent/ticker-posts

Header Ads Widget

കോവിഡ് രോഗികള്‍ക്കു ഭക്ഷണം നഗരസഭാ ജനകീയ ഭക്ഷണശാലയില്‍ നിന്നും



പാലാ  ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുന്ന എല്ലാ കോവിഡ് രോഗികള്‍ക്കും ഭക്ഷണം  നഗരസഭാ ജനകീയ ഭക്ഷണശാലയില്‍ നിന്നും ലഭ്യമാക്കി തുടങ്ങി. നിലവിലുണ്ടായിരുന്ന ഭക്ഷണ വിതരണം  മാറ്റി ജനകീയ ഭക്ഷണശാലയില്‍ നിന്നും നല്‍കുവാന്‍ ആരോഗ്യസ്ഥിരം സമിതി നല്കിയ ശുപാര്‍ശ പ്രകാരമാണ് നടപടി. ദിവസവും മൂന്നു നേരം ഭക്ഷണം ഇവിടെ നിന്നും നല്‍കും. നഗരസഭയ്ക്ക് നഗരത്തില്‍ രണ്ട് ജനകീയ ഭക്ഷണശാലകള്‍ നിലവിലുണ്ട്. കുടുംബശ്രീ വഴിയാണ് ഇവയുടെ നടത്തിപ്പ്. ദിവസേന നൂറു കണക്കിന് പേര്‍ ഇവിടെ നിന്നും ആഹാരം കഴിക്കുന്നുണ്ട്. നഗരസഭയിലെ ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ ചുമതലയില്‍ ഭക്ഷണം പാഴ്‌സലായി ആശുപത്രിയില്‍ രോഗികള്‍ എത്തിച്ചു നല്‍കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു.




Post a Comment

0 Comments