കേരളത്തെ കലാപഭൂമിയാക്കരുത് എന്ന മുദ്രാവാക്യവുമായി സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. സാമുദായിക ചേരിതിരിവ് സൃഷ്ടിക്കുന്ന ആര്‍എസ്എസിന്റേയും, എസ്ഡിപിഐയുടേയും പ്രവര്‍ത്തനങ്ങള്‍ക്കെതിരെയായിരുന്നു കൂട്ടായ്മ. രാമപുരത്ത് ജില്ലാ സെക്രട്ടറിയേറ്റംഗം ലാലിച്ചന്‍ ജോര്‍ജ്ജ്, കൊഴുവനാലില്‍ പാലാ ഏരിയാ സെക്രട്ടറി പി.എം ജോസഫും, പാലാ ടൗണില്‍ ജില്ലാ കമ്മറ്റിയംഗം ജെയ്ക്ക് സി തോമസും സമ്മേളനം ഉദ്ഘാടനം ചെയ്തു. മുത്തോലിയില്‍ ഷാര്‍ലി മാത്യു, വയലായില്‍ കെ കെ ഗിരീഷ്, കുറവിലങ്ങാട്ട് നിര്‍മ്മലാ ജിമ്മി എന്നിവര്‍ ബഹുജന കൂട്ടായ്മയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
0 Comments