Breaking...

9/recent/ticker-posts

Header Ads Widget

പാലാ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ ധരണ നടത്തി



കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ജനാധിപത്യ കേരള കോണ്‍ഗ്രസ്  പാലാ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ ധരണ നടത്തി. പാലാ നിയോജകമണ്ഡലം പ്രസിഡന്റ്  അഡ്വക്കേറ്റ് വി.എല്‍ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍  ജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ സെക്രട്ടറിയുമായ ഔസേപ്പച്ചന്‍ ഓടക്കല്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.  കേരളത്തിന്റെ ബാങ്കിംഗ് മേഖലയെ തകര്‍ക്കാനുള്ള   കേന്ദ്ര സര്‍ക്കാരിന്റെ നീചമായ പ്രവര്‍ത്തിക്കെതിരെ  വന്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.. ധര്‍ണയില്‍  കര്‍ഷക യൂണിയന്‍ ജില്ലാ പ്രസിഡന്റ് ജോര്‍ജ് കൊച്ചുപുരയ്ക്കല്‍  കെഎസ്ടിഎഫ് സംസ്ഥാന ട്രഷറര്‍ ജെയിംസ് സേവ്യര്‍, കെടിയുസി സംസ്ഥാന സെക്രട്ടറി രാജന്‍ ആരംപുളിക്കല്‍, ബേബിച്ചന്‍ നടുവത്താനി, ജോമി കുരിശും മൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments