Breaking...

9/recent/ticker-posts

Header Ads Widget

കാനനക്ഷേത്രത്തില്‍ ദശമൂലഉദ്യാനം ഒരുക്കി ഹരിത കേരള മിഷന്‍



കാനനക്ഷേത്രത്തില്‍ ദശമൂലഉദ്യാനം ഒരുക്കി ഹരിത കേരള മിഷന്‍. എഴുത്തുകാരന്‍ അനിയന്‍ തലയാറ്റുംപിള്ളി കുറിച്ചത്താനത്തെ വസതിയ്ക്ക് സമീപത്ത് ഒരുക്കിയ ഹരിത വൈവിധ്യം നിറഞ്ഞ കാനനക്ഷേത്രത്തിലാണ് ഹരിതകേരള മിഷന്‍ പ്രവര്‍ത്തകരെത്തിയത്. നക്ഷത്രവനം, നവഗ്രഹവനം, രാശിചക്രവനം, ഹ്യൂമന്‍ഗാര്‍ഡന്‍ എന്നിവയെല്ലാം കൗതുകകാഴ്ചകലൊരുക്കുന്ന കാനനക്ഷേത്രത്തിലാണ് ദശമൂലഉദ്യാനം ഒരുക്കിയത്. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രമേഷ്, റിസോഴ്‌സ് പേഴ്‌സണ്‍മാരായ സോമന്‍, നിജമോള്‍ എന്നിവര്‍ ചേര്‍ന്നാണ് ചെടികള്‍ നട്ടത്. പഞ്ചായത്ത് അംഗം ജോസഫ് ജോസഫും അനിയന്‍ തലയാറ്റുംപിള്ളിയും മകന്‍ വരുണും ആവശ്യമായ സഹായങ്ങള്‍ നല്കി.




Post a Comment

0 Comments