ഡിവൈഎഫ്‌ഐ മറ്റക്കര മേഖലാ സമ്മേളനം നടന്നു. കേന്ദ്ര കമ്മറ്റിയംഗം ജെയ്ക്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. വിവിധ യൂണിറ്റുകളില്‍ നിന്നായി അറുപതോളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. ഡിെൈവഎഫ്‌ഐ മേഖലാ പ്രസിഡന്റ് അജയ് സണ്ണി സമ്മേളനത്തില്‍ അദ്ധ്യക്ഷനായിരുന്നു. മേഖലാ സെക്രട്ടറി അര്‍ജുന്‍ ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അജി പികെ, രഞ്ജിത് ബിജു, അജയ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പുതിയ മേഖലാ സെക്രട്ടറിയായി അര്‍ജുന്‍ ബാബുവിനേയും പ്രസിഡന്റായി അജയ് സണ്ണിയേയും തെരഞ്ഞെടുത്തു. അക്ഷയ വി മധു, അനന്ദു എംഎസ് എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും, ഐശ്വര്യ അനില്‍, അനിരുദ്ധന്‍ പീടിയേക്കല്‍ എന്നിവരെ വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുത്തു.
0 Comments