ഡിവൈഎഫ്‌ഐ മറ്റക്കര മേഖലാ സമ്മേളനത്തോടനുബന്ധിച്ച് സെവന്‍സ് ഫുട്‌ബോള്‍ മത്സരം നടന്നു. മറ്റക്കര സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ 32 ഓളം ടീമുകള്‍ പങ്കെടുത്തു. ജബുലാനി എഫ്‌സി പള്ളിക്കത്തോട്, ഒന്നാം സ്ഥാനവും, മേവട എഫ്‌സി രണ്ടാം സ്ഥാനവും നേടി. അയര്‍ക്കുന്നം, മണലുങ്കല്‍ ടീമുകള്‍ മൂന്നും, നാലും സ്ഥാനങ്ങള്‍ നേടി. അജയ് കെ.ആര്‍, അനീഷ് അന്ത്രയോസ്, റ്റി.എസ് ജയന്‍, അജി പി.കെ, കെ.എസ് ബിനോയ്കുമാര്‍ തുടങ്ങിയവര്‍ തേൃത്വം നല്‍കി.
0 Comments