ഇടപ്പാടി ആനന്ദഷണ്‍മുഖ ക്ഷേത്രത്തിലെ മകരപ്പൂയ മഹോത്സവത്തിന് കൊടിയേറി. ബുധനാഴ്ച വൈകിട്ട് നടന്ന കൊടിയേറ്റ് ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി ശ്രീമദ് ജ്ഞാന തീര്‍ത്ഥ, മേല്‍ശാന്തി സനീഷ് വൈക്കം എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനം മുഖ്യ രക്ഷാധികാരി അഡ്വ കെ എം സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. എം. എന്‍. ഷാജി, സുരേഷ് ഇട്ടികുന്നേല്‍, പി. എസ്. ശാര്‍ങധരന്‍, സതീഷ്മണി, ദിലീപ് ഇടപ്പാടി, ലക്ഷ്മിക്കുട്ടി ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments