Breaking...

9/recent/ticker-posts

Header Ads Widget

ഈരാറ്റുപേട്ട കുടുംബ ആരോഗ്യ കേന്ദ്രത്തിനു സമീപം നിന്ന മരം കടപുഴകി വീണ്‌ മൂന്നു വാഹനങ്ങള്‍ തകര്‍ന്നു



ഈരാറ്റുപേട്ട കുടുംബ ആരോഗ്യ കേന്ദ്രത്തിനു സമീപം നിന്ന മരം കടപുഴകി വീണു മൂന്നു വാഹനങ്ങള്‍ തകര്‍ന്നു. മറിഞ്ഞുവീണ മരത്തിന്റെ ചില്ലകള്‍ ദേഹത്ത് അടിച്ചു വാക്‌സിനെടുക്കാന്‍ എത്തിയ ഒരു കുട്ടിക്കും നിസാര പരിക്കേറ്റു. രാവിലെ ഒമ്പതരയോടെ ആയിരുന്നു സംഭവം. ആശുപത്രിയുടെ പ്രവേശന കവാടത്തിന് സമീപമുണ്ടായിരുന്ന മരമാണ് ചുവടെ മറിഞ്ഞുവീണത്. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ടൂവീലറുകള്‍ക്ക് മുകളിലേക്കാണ് മരം വീണത്. രണ്ടു സ്‌കൂട്ടറുകളും ഒരു ബൈക്കും മരംവീണ് തകര്‍ന്നു. സംഭവസമയത്ത് ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. മരം വീണ് സ്‌കൂട്ടറുകള്‍ക്ക് സാരമായ തകരാര്‍ സംഭവിച്ചിട്ടുണ്ട്.




Post a Comment

0 Comments