മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് എരുമേലിയില്‍ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പോലീസുദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ ശ്രീനാഥിനെയാണ് ജില്ലാ പോലീസ് ചീഫ് ഡി ശില്‍പ സസ്‌പെന്‍ഡ് ചെയ്തത്. ഉത്തരവാദിത്വപ്പെട്ട പോലീസുദ്യോഗസ്ഥനില്‍ നിന്നും ഗുരുതരമായ അച്ചടക്ക ലംഘനമുണ്ടായതിനെ തുടര്‍ന്നാണ് നടപടി. ചൊവ്വാഴ്ച രാത്രിയാണ് മദ്യപിച്ച് ലക്കുകെട്ട പോലീസുകാരന്‍ എരുമേലിയില്‍ ഗതാഗത നിയന്ത്രണത്തിനെത്തിയത്.
0 Comments