ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അവധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ചുമതല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തോമസ് കോട്ടൂരിന് കൈമാറി . നിലവില്‍ പ്രസിഡന്റ് ആയിരുന്ന സിപിഎം പ്രതിനിധി ആര്യ രാജന്‍ പ്രസവ അവധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് തോമസ് കോട്ടൂര്‍ പ്രസിഡണ്ട്‌ന്റെ ചുമതല ഏറ്റെടുത്തത്. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാഹുല്‍ കൃഷ്ണ താല്‍ക്കാലിക ചുമതല നിലവിലെ വൈസ് പ്രസിഡണ്ട് കൂടിയായ തോമസ് കൂട്ടിന് കൈമാറുന്നതായി പ്രഖ്യാപിച്ചു. നിലവിലെ ഉത്തരവുപ്രകാരം ഇനി ഒരു അറിയിപ്പ് ലഭിക്കുന്നതുവരെയോ പരമാവധി ആറുമാസ കാലമോ ആയിരിക്കും തോമസ് കോട്ടൂര്‍ പ്രസിഡണ്ടിന്റെ ചുമതല വഹിക്കുക. നിലവില്‍ 13 ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയില്‍ എല്‍ഡിഎഫ്- 9, യുഡിഎഫ് -4 എന്ന നിലയിലായിരുന്നു കക്ഷിനില. കേരള കോണ്‍ഗ്രസ് എം പ്രതിനിധിയാണ് തോമസ് കോട്ടൂര്‍.
0 Comments