Breaking...

9/recent/ticker-posts

Header Ads Widget

ടിപ്പര്‍ ലോറി കാറിലും, ഓട്ടോറിക്ഷയിലും ഇടിച്ചുകയറി അപകടം.



ടിപ്പര്‍ ലോറി കാറിലും, ഓട്ടോറിക്ഷയിലും ഇടിച്ചുകയറി അപകടം. ഏറ്റുമാനൂര്‍ നീണ്ടൂര്‍ റോഡില്‍ ആട്ടുകാരന്‍ കവലക്ക് സമീപം രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. ഏറ്റുമാനൂര്‍ റൂട്ടില്‍ നിന്നും ലോഡുമായി എത്തിയ ടിപ്പര്‍ ലോറിയുടെ സാങ്കേതിക തകരാറാണ് അപകടകാരണം. വീടിന്റെ മുന്നില്‍ നിര്‍ത്തി ഇട്ടിരുന്ന വാഹനങ്ങളിലാണ് ലോറി ഇടിച്ചത്. വാഹനങ്ങളിലും സമീപത്തും ആളുകള്‍ ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. എറ്റുമാനൂര്‍ പോലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.




Post a Comment

0 Comments