ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലുള്ള ഏറ്റുമാനൂരപ്പന്‍ ബസ് കാത്തിരിപ്പു കേന്ദ്രം അധികൃതര്‍ അവഗണിക്കുന്നതായി ആക്ഷേപം. എം.സി റോഡിലെ പ്രധാനപ്പെട്ട ബസ് ബേയില്‍ മണ്ഡല-മകരവിളക്ക് കാലമായിട്ടും, രാത്രികാലങ്ങളില്‍ വെളിച്ചമില്ലെന്നാണ് പരാതി ഉയരുന്നത്. ഇവിടെ വൈദ്യുതി ബള്‍ബ് ഇടാന്‍ ജില്ലാ പഞ്ചായത്തോ, നഗരസഭയോ തയ്യാറായില്ലെന്നും ആക്ഷേപമുയരുന്നു. ജോസ്‌മോന്‍ മുണ്ടക്കല്‍ ജില്ലാ പഞ്ചായത്ത് മെമ്പറായിരുന്ന സമയത്ത് ഹരിവരാസനം പദ്ധതിയിലുള്‍പ്പെടുത്തിയാണ് ബസ്‌ബേ നിര്‍മ്മിച്ചത്. അന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന നിര്‍മലാ ജിമ്മിയും, ജോസ്‌മോന്‍ മുണ്ടക്കലും തമ്മിലുണ്ടായിരുന്ന അഭിപ്രായഭിന്നത ബസ്‌ബേ അവഗണിക്കപ്പെടുവാന്‍ കാരണമായിരുന്നു. 10 വര്‍ഷങ്ങക്ക് ശേഷം നിര്‍മലാ ജിമ്മി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും, ജോസ്‌മോന്‍ മുണ്ടക്കല്‍ ജില്ലാ പഞ്ചായത്ത് അംഗമായും വീണ്ടുമെത്തുമ്പോഴും ബസ്‌ബേയോടുള്ള അവഗണന തുടരുകയാണ്. ഏറ്റുമാനൂരപ്പന്‍ ബസ്‌ബേയോടുള്ള അവഗണന വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിതുറക്കുകയാണ്.
0 Comments