Breaking...

9/recent/ticker-posts

Header Ads Widget

ഭക്തമനസ്സുകള്‍ക്ക് അമൃതധാരയാവുന്ന ഭജന ഗാനങ്ങളുമായി ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഭജനോത്സവം.



ഭക്തമനസ്സുകള്‍ക്ക് അമൃതധാരയാവുന്ന ഭജന ഗാനങ്ങളുമായി ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഭജനോത്സവം. മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഡിസംബര്‍ 31 ന് ആരംഭിച്ച ഭജനോത്സവം ജനുവരി 14 ന് സമാപിക്കും. സംസ്ഥാനത്തെ മികച്ച ഭജന സംഘങ്ങളാണ് എല്ലാ ദിവസവും വൈകിട്ട് നടക്കുന്ന ഭജനോത്സവത്തില്‍ പങ്കെടുക്കുന്നത്. ഞായറാഴ്ച ഗുരുവായൂര്‍ ശ്രീബ്രഹ്മം ഭജന്‍സിന്റെ നേതൃത്വത്തില്‍ രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ അഖണ്ഡ ഭജന നടന്നു. അഖണ്ഡ ഭജനയ്ക്ക് നേതൃത്വം നല്‍കിയ ബിജു പോലൂരിന് ക്ഷേത്രോപദേശക സമിതി സെക്രട്ടറി കെ.എന്‍ ശ്രീകുമാര്‍ ഏഴരപ്പൊന്നാന ആലേഖനം ചെയ്ത ചിത്രം സമ്മാനിച്ചു.




Post a Comment

0 Comments