ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേയ്ക്കുള്ള റോഡ് സഞ്ചാരയോഗ്യമല്ലാതായി. 100 മീറ്ററോളം വരുന്ന റോഡ് തകര്‍ന്ന് കിടക്കുന്നത് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ദുരിതമാവുകയാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രം ആയിരുന്ന ആശുപത്രി കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയെങ്കിലും റോഡ് നന്നാക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. നഗരസഭ ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.
0 Comments