11- കെവി ലൈനില്‍ ഉണ്ടായ സ്പാര്‍ക്കിങ്ങിനെ തുടര്‍ന്ന് റബര്‍ തോട്ടത്തില്‍ തീ പടര്‍ന്നു. മാഞ്ഞുര്‍ പഞ്ചായത്തില്‍ കോതനല്ലൂര്‍ -ഓണംതുരുത്ത് റോഡില്‍ ചാമക്കാല കോളനിക്ക് സമീപം ഉച്ചക്ക് പന്ത്രണ്ടരയോടെ ആയിരുന്നു തീ പടര്‍ന്നത്. കാറ്റില്‍ തീ പെട്ടെന്ന് ആലി പടരുകയായിരുന്നു. പ്രദേശത്ത് തീപിടുത്തമുണ്ടായത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. കടുത്തുരുത്തിയില്‍ നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ജനവാസ കേന്ദ്രത്തോട് ചേര്‍ന്ന് വിജനമായ തോട്ടത്തില്‍ അഗ്‌നിബാധ ഉണ്ടായത് ജനങ്ങളില്‍ ആശങ്ക പടര്‍ത്തി.
0 Comments