ഭക്ഷ്യസുരക്ഷ വകുപ്പ് ഏറ്റുമാനൂര്‍ സര്‍ക്കിള്‍ ഓഫീസിന്റെ ആഭിമുഖ്യത്തല്‍ വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കുമായി ഭക്ഷ്യ സുരക്ഷാ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. 'സുരക്ഷിതാഹാരം ആരോഗ്യത്തിന് ആധരം ' എന്ന സന്ദേശവുമായാണ് സെമിനാര്‍ നടന്നത്. അതിരമ്പുഴ വ്യാപാരഭവനില്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ തെരസിലിന്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ഭക്ഷ്യവസ്തുക്കള്‍ ഉല്‍പാദിപ്പിക്കുന്നവര്‍, സംഭരിക്കുന്നവര്‍, വിതരണം ചെയ്യുന്നവര്‍ എന്നിവര്‍ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. വ്യാപാരികള്‍ക്ക് ആവശ്യമായ വിവിധ സര്‍ട്ടിഫിക്കറ്റുകളുെടയും ലൈസന്‍സുകളുടെയും വിതരണവും നടന്നു.
0 Comments