Breaking...

9/recent/ticker-posts

Header Ads Widget

കഞ്ചാവ് ചെടി കൃഷിചെയ്ത അയര്‍ക്കുന്നം സ്വദേശി അറസ്റ്റില്‍



വീട്ടുവളപ്പില്‍ അന്‍പത് കഞ്ചാവ് ചെടി കൃഷിചെയ്ത അയര്‍ക്കുന്നം സ്വദേശി അറസ്റ്റില്‍. അമയന്നൂര്‍ പുരിയന്‍പുറത്തു കാലായില്‍ വീട്ടില്‍ ശ്രീധരന്‍ മകന്‍ മനോജിനെയാണ്  കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും, അയര്‍കുന്നം പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഇയാളുടെ വീട്ടില്‍ നിന്നും വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവു  പൊതികളും കണ്ടെടുത്തു.  കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി.ശില്പയ്ക്കു  ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നര്‍കോട്ടിക്ക് സെല്‍ ഡിവൈ.എസ്.പി യുടെ നിര്‍ദ്ദേശാനുസരണം, കോട്ടയം ഡിവൈ.എസ്.പി ജെ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ അയര്‍കുന്നം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ ആര്‍ മധു, എസ്.ഐ മാരായ തോമസ് ജോര്‍ജ്ജ്, രാധാകൃഷ്ണന്‍, ആന്റണി മാത്യു, സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ എന്നിവര്‍ ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്.




Post a Comment

0 Comments