Breaking...

9/recent/ticker-posts

Header Ads Widget

ഗോവിന്ദപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വലിയമ്പലത്തിന്റെ സമര്‍പ്പണം നടന്നു.


            കിടങ്ങൂര്‍ സൗത്ത് ഗോവിന്ദപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവവും പുതിയതായി പണി കഴിപ്പിച്ച വലിയമ്പലത്തിന്റെ സമര്‍പ്പണവും വെള്ളിയാഴ്ച നടന്നു. ദീപാരാധനയ്ക്ക് ശേഷം നടന്ന ചടങ്ങില്‍ നിരവധി ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിൽ കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ദേവസ്വം സെക്രട്ടറി ശ്രീജിത് കെ നമ്പൂതിരി, മേല്‍ശാന്തി സി.എൻ നാരായണന്‍ നമ്പൂതിരി, ദിലീപ് മണ്ഡപത്തില്‍, സുഭദ്രാമ്മ പുത്തേട്ട് തുടങ്ങിയവര്‍ ഭദ്രദീപം കൊളുത്തി സമര്‍പ്പണം നിര്‍വഹിച്ചു. തെക്കുനിന്നും വടക്കോട്ട് ഒഴുകുന്ന ഗൗണാനദി ഗംഗയായി സങ്കല്‍പ്പിക്കപ്പെടുന്ന ഇവിടം പിതൃകര്‍മങ്ങള്‍ക്കും പുണ്യകര്‍മങ്ങള്‍ക്കും ശ്രേഷ്ഠമായി കരുതപ്പെടുന്നു. ഭക്തജനങ്ങളുടെ അകമഴിഞ്ഞ സഹകരണത്താൽ ശേഷിക്കുന്ന നിര്‍മ്മാണ ജോലികളും ഉടന്‍ പൂര്‍ത്തിയാക്കാൻ സാധിക്കുമെന്ന് കരുതുന്നതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.




Post a Comment

0 Comments