ഏറ്റുമാനൂരിന് സമീപം ഹെലികോപ്റ്റര്‍ താഴ്ന്നു പറന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് ഏറ്റുമാനൂര്‍-വള്ളിക്കാട്-ക്ലാമറ്റം കുരിശുമലയ്ക്ക് സമീപം താഴ്ന്നു പറന്ന ഹെലികോപ്റ്റര്‍ ആശങ്ക ഉയര്‍ത്തിയത്. നാവിക സേനയുടെ സീ കിംഗ് ഹെലികോപ്റ്ററാണ് താഴ്ന്നു പറന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ശക്തമായ കാറ്റില്‍ കട്ടിപ്പറമ്പില്‍ എം.ഡി കുഞ്ഞുമോന്റെ വീടിനോടു ചേര്‍ന്നുള്ള വര്‍ക്ക്‌ഷോപ്പിന് നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. വീടിന്റെ മേല്‍ക്കൂരയിലെ ടാര്‍പോളിനും, ആസ്ബസ്‌റ്റോസ് ഷീറ്റും കാറ്റില്‍ തകര്‍ന്നു. 25000 രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നാശനഷ്ടങ്ങളുണ്ടായ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. കോട്ടയം അഡീഷണല്‍ എസ്പി സുരേഷ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
0 Comments