Breaking...

9/recent/ticker-posts

Header Ads Widget

ഐങ്കൊമ്പ് അംബികാവിദ്യാഭവന്‍ സെക്കന്‍ഡറി സ്‌കൂളില്‍ അടല്‍ ടിങ്കറിംഗ് ലാബ്



ഐങ്കൊമ്പ് അംബികാവിദ്യാഭവന്‍ സെക്കന്‍ഡറി സ്‌കൂളില്‍ അടല്‍ ടിങ്കറിംഗ് ലാബ് പ്രവര്‍ത്തനമാരംഭിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ നീതി ആയോഗ് പദ്ധതിയിലൂടെ 20 ലക്ഷം രൂപ ചെലവില്‍ ഒരുക്കിയ ലാബിന്റെ ഉദ്ഘാടനം ജനുവരി 15ന് രാവിലെ 11ന് ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ള നിര്‍വഹിക്കും. അടല്‍ ടിങ്കറിംഗ് ലാബ് നോഡല്‍ ഹബ് പ്രഖ്യാപനം മാണി സി കാപ്പന്‍ എംഎല്‍എ നിര്‍വഹിക്കും. ജോസ് കെ മാണി എംപി മുഖ്യപ്രഭാഷണം നടത്തും. അംബിക എഡ്യൂക്കേഷണല്‍ ട്രസ്റ്റ് പ്രസിഡന്റ് ഡോ എംകെ മഹാദേവന്‍ അധ്യക്ഷത വഹിക്കും. കടനാട് പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍, ഭാരതീയ വിദ്യാ നികേതന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി എംഎസ് ലളിതാംബിക, പഞ്ചായത്ത് അംഗം സിബി ജോസഫ് ചക്കാലയ്ക്കല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്നതിനായി കംപ്യൂട്ടറുകള്‍, റോബോട്ടിക് സ്‌കിറ്റുകള്‍, ഡ്രോണുകള്‍, ടെലിസ്‌കോപ്പുകള്‍ എന്നിവയടങ്ങിയ അടല്‍ ടിങ്കറിംഗ് ലാബില്‍ വിദഗ്ദ്ധര്‍ പരിശീലനം നല്കുമെന്ന് സ്‌കൂള്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡോ. എംകെ മഹാദേവന്‍, ടിഎന്‍ സുകുമാരന്‍നായര്‍, കെഎന്‍ പ്രശാന്തകുമാര്‍, സിഎസ് പ്രദീഷ്, ബിജു കൊല്ലപ്പള്ളി, സോമവര്‍മ രാജ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.




Post a Comment

0 Comments