Breaking...

9/recent/ticker-posts

Header Ads Widget

തച്ചിലേട്ട് കുര്‍ക്കകാലാ ഭാഗത്ത് കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി


അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ തച്ചിലേട്ട്  കുര്‍ക്കകാലാ ഭാഗത്ത് വര്‍ഷങ്ങളായി അനുഭവിച്ചുവന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി. ജലജീവന്‍ മിഷന്‍ പദ്ധതിയിലൂടെ ഈ പ്രദേശത്തെ മുഴുവന്‍ വീടുകളിലും കുടിവെള്ളം എത്തിച്ചു. കുടിവെള്ളപദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് മെമ്പര്‍ സജി തടത്തില്‍ നിര്‍വഹിച്ചു. സോണി മാങ്കോട്ടില്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ലീലാമ്മ കൂര്‍ക്കക്കാലായില്‍, സിബി തെക്കെപ്പുറം, തങ്കച്ചന്‍ കൂര്‍ക്കകാലായില്‍, പി.കെ.രതീഷ് കുമാര്‍, മനോജ് ജോണി കറുകയില്‍, ബിനു തച്ചിലേട്ട്, റെജി തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments