വീട് കയറി അക്രമം നടത്തിയയാള്‍ അടിയേറ്റ് മരിച്ചു. കടുത്തുരുത്തി കാട്ടാമ്പാക്ക് സ്വദേശി സജിയാണ് മരിച്ചത്. വിളയംകോട് നീരാളത്തില്‍ ബേബിയുടെ വീട്ടില്‍കയറിയ അക്രമിക്കുന്നതിനിടെയാണ് സജിയ്ക്ക് കമ്പിവടി കൊണ്ട് അടിയേറ്റത്. അക്രമം അറിഞ്ഞെത്തിയ ബേബിയുടെ സഹോദരന്‍ രാജുവിനെ സജി കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു. അക്രമം തടയാനുള്ള ശ്രമത്തിനിടെയാണ് സജിക്ക് അടിയേറ്റത്. പരിക്കേറ്റ സജിയെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സജിയുടെ അക്രമത്തില്‍ പരിക്കേറ്റ രാജുവിനെ കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ജോണ്‍, മോളി എന്നിവര്‍ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
0 Comments