Breaking...

9/recent/ticker-posts

Header Ads Widget

ഹെഡ് ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം ശനിയാഴ്ച മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിക്കും



കടുത്തുരുത്തിട്രേഡേഴ്‌സ്  കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഹെഡ് ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം ശനിയാഴ്ച മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിക്കും. തോമസ് ചാഴികാടന്‍ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇഎം ചാക്കോ എണ്ണയ്ക്കാപ്പള്ളില്‍ അദ്ധ്യക്ഷനായിരിക്കും. സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാരംഭിക്കുന്ന നീതി മെഡിക്കല്‍ ലാബിന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വ്വഹിക്കും. ജോസ് കെ മാണി എംപി മുഖ്യ പ്രഭാഷണം നടത്തും. ആദ്യകാല അംഗങ്ങളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മലാ ജിമ്മി ആദരിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ തോമസുകുട്ടി, ജില്ലാ പഞ്ചായത്തംഗം ജോസ് പുത്തന്‍കാലാ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനില്‍, പി.എം മാത്യു, സ്റ്റീഫന്‍ ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുക്കും. കടുത്തുരുത്തിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സൊസൈറ്റി പ്രസിഡന്റ് ഇ.എം ചാക്കോ എണ്ണയ്ക്കാപ്പള്ളില്‍, വൈസ് പ്രസിഡന്റ് കെ.ജെ ജോണ്‍ കടപ്പൂരാന്‍, ഡയറക്ടര്‍മാരായ കെ.എം മാത്യു, തോമസ് ചെറിയാന്‍, കുര്യന്‍ ജോസഫ്, കെ.ജെ ജയിംസ്, പി ശിവദാസ്, രഞ്ജിത് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments