കടുത്തുരുത്തി ട്രേഡേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഹെഡ് ഓഫീസിന്റേയും, ഷോപ്പിംഗ് കോംപ്ലക്‌സിന്റേയും ഉദ്ഘാടനം ജോസ് കെ മാണി എംപി നിര്‍വ്വഹിച്ചു. സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന നീതി മെഡിക്കല്‍ ലാബിന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വ്വഹിച്ചു. സമ്മേളനത്തില്‍ സൊസൈറ്റി പ്രസിഡന്റ് ഇഎം ചാക്കോ എണ്ണക്കാപ്പള്ളില്‍ അദ്ധ്യക്ഷനായിരുന്നു. പ്രമോട്ടിംഗ് കമ്മറ്റി മെമ്പര്‍മാരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മലാ ജിമ്മി ആദരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എംകെ തോമസുകുട്ടി, ജില്ലാ പഞ്ചായത്തംഗം ജോസ് പുത്തന്‍കാലാ, മുന്‍ എംഎല്‍എ മാരായ പിഎം മാത്യു, സ്റ്റീഫന്‍ ജോര്‍ജ്ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിവി സുനില്‍, പഞ്ചായത്ത് പ്രസിഡന്റ് ഷൈനമ്മ ഷാജു, എന്‍ അജിത്കുമാര്‍, എസ് ജയശ്രീ, രഞ്ജിത് മാത്യു, ജോണി കടപ്പൂരാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments