Breaking...

9/recent/ticker-posts

Header Ads Widget

കേര സംസ്‌കൃതി ദേശീയ സെമിനാര്‍ ജനുവരി 14, 15 തീയതികളില്‍



ഏറ്റുമാനൂരപ്പന്‍ കോളേജ് മലയാള വിഭാഗത്തിന്റേയും, നാളികേര വികസന ബോര്‍ഡിന്റേയും ആഭിമുഖ്യത്തില്‍ കേര സംസ്‌കൃതി ദേശീയ സെമിനാര്‍ ജനുവരി 14, 15 തീയതികളില്‍ നടക്കും. കേരളീയ സംസ്‌കാരത്തിലും, സാഹിത്യത്തിലും, വിപണിയിലും നാളികേരത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് സെമിനാര്‍ നടത്തുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 14 - ന് രാവിലെ 11.15-ന് മന്ത്രി പി. പ്രസാദ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി അധ്യക്ഷത വഹിക്കും. 15ന് സമാപന സമ്മേളനത്തില്‍ മന്ത്രി വി.എന്‍ വാസവന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂര്‍ അധ്യക്ഷത വഹിക്കും. പ്രിന്‍സിപ്പല്‍ ആര്‍. ഹേമന്ത്കുമാര്‍, കോ-ഓര്‍ഡിനേറ്റര്‍ ഡോ. നെത്തല്ലൂര്‍ ഹരികൃഷ്ണന്‍, മായാ കെ. നായര്‍, മനോജ് ചെമ്മുണ്ടവള്ളി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.




Post a Comment

0 Comments