Breaking...

9/recent/ticker-posts

Header Ads Widget

കേരളാ കോണ്‍ഗ്രസ് രാമപുരം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ചികിത്സാ സഹായ പദ്ധതി ആരംഭിക്കുന്നു



കേരളാ കോണ്‍ഗ്രസ് രാമപുരം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ചികിത്സാ സഹായ പദ്ധതി ആരംഭിക്കുന്നു. രാമപുരം പഞ്ചായത്തിലെ നിര്‍ധന രോഗികള്‍ക്ക് എല്ലാ മാസവും നിശ്ചിത തുകയ്ക്കുള്ള മരുന്ന് സൗജന്യമായി നല്‍കുന്ന പദ്ധതിയാണ് ആരംഭിക്കുന്നത്. ചികിത്സാ സഹായ പദ്ധതിയുടെ ഉദ്ഘാടനവും, രോഗികള്‍ക്കുള്ള മെഡിക്കല്‍ കാര്‍ഡ് വിതരണവും ജനുവരി 8ന് 3 മണിക്ക് രാമപുരം സെന്റ്‌തോമസ് ഹാളില്‍ നടക്കും. കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ ജോസഫ് എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിക്കും. മാത്തച്ചന്‍ പുതിയിടത്തുചാലില്‍ അദ്ധ്യക്ഷനായിരിക്കും. മാണി സി കാപ്പന്‍ എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ, പി.സി തോമസ്, ജോയി എബ്രാഹം, ഫ്രാന്‍സിസ് ജോര്‍ജ്ജ്, സജി മഞ്ഞക്കടമ്പില്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജീവകാരുണ്യ പ്രവര്‍ത്തകനായ ബിനോയി ജെയിംസ് ഊടുപുഴയേയും, പഞ്ചായത്തിലെ മികച്ച കര്‍ഷകരേയും ചടങ്ങില്‍ ആദരിക്കും. പാലായില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ തോമസ് ഉഴുന്നാലില്‍, അഡ്വ ജോസഫ് കണ്ടത്തില്‍, വി.എ ജോസ്, ജോഷി കുമ്പളത്ത്, അവിരാച്ചന്‍ മുള്ളൂര്‍, ബേബിച്ചന്‍ കടുകുമാക്കല്‍, മാത്തുക്കുട്ടി തെങ്ങുംപള്ളില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments