Breaking...

9/recent/ticker-posts

Header Ads Widget

കേരളാ കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം



കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പഴയകാല പ്രതാപം മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പൂര്‍ത്തികരിക്കപ്പെടുന്നതോടെ വീണ്ടെടുക്കുമെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ.ജോസഫ്. കേരളാ കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പാലായില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുകിട കര്‍ഷകരെയും, വ്യാപരികളെയും, തൊഴിലാളികളെയും മറന്നു കൊണ്ട് ദുര്‍ഭരണം നടത്തുന്ന LDF നയങ്ങള്‍ക്ക് പിന്‍തുണ കൊടുത്ത് ഭരണത്തിന്റെ ഭാഗമായിരിക്കുന്ന കര്‍ഷകപാര്‍ട്ടി എന്ന് അവകാശപ്പെടുന്നവര്‍ക്ക് കാലം മാപ്പ് നല്‍കില്ല എന്നും പി.ജെ.ജോസഫ് പറഞ്ഞു.  കേരളാ കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍  അദ്ധ്യക്ഷത വഹിച്ചു. പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി.സി.തോമസ്, എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ്, സെക്രട്ടറി ജനറല്‍ ജോയി എബ്രാഹം, ഡെപ്യൂട്ടി ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ്, Prof.ഗ്രേസമ്മ മാത്യു , ജോര്‍ജ് പുളിങ്കാട്,വി ജെ ലാലി, ജെയ്‌സണ്‍ ജോസഫ്, മാഞ്ഞൂര്‍ മോഹന്‍കുമാര്‍ , സന്തോഷ് കാവുകാട്ട്, ജോസ്‌മോന്‍ മുണ്ടക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.




Post a Comment

0 Comments