കേരളാ കോണ്‍ഗ്രസ് എം പാലാമണ്ഡലം വാര്‍ഡ് ഇലക്ഷന്റെ ഭാഗമായി പാലാ നഗരസഭാ 6-ാം വാര്‍ഡ് പുലിമലക്കുന്ന് ഇലക്ഷനും, സമ്മേളനവും ചെയര്‍മാന്‍ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു. ഭരണ തുടര്‍ച്ചയ്ക്ക് പാര്‍ട്ടിയുടെ മുന്നണി മാറ്റം ഗുണകരമായെന്നും, ദുഷ്പ്രചരണങ്ങളും - അനാവശ്യ അപവാദങ്ങളും എന്നും എല്ലാ കാലത്തും നിലനില്‍ക്കുകയില്ലെന്നും ജോസ് കെ മാണി അഭിപ്രായപ്പെട്ടു, പാര്‍ട്ടി പതാക ഉയര്‍ത്തിയും, കെ എം മാണിയുടെ ഛായാ ചിത്രത്തില്‍ പുഷ്പാര്‍ച്ചനടത്തിയുമാണ് ചടങ്ങുകള്‍ നടന്നത്. പാലാ നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനും വാര്‍ഡു പ്രസിഡന്റുമായ ബൈജു കൊല്ലംപറമ്പില്‍ അദ്ധ്യക്ഷനായിരുന്നു. പ്രൊഫ. ലോപ്പസ് മാത്യു, ഫിലിപ്പ് കുഴികുളം, മുനി.ചെയര്‍മാന്‍ ആന്റോ പടിഞ്ഞാറെക്കര, ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍, ബിജു പാലൂപ്പടവന്‍, തോമസ് പൊരുന്നോലി, സണ്ണി പുരയിടം, സുനില്‍ പയ്യപ്പള്ളില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments