Breaking...

9/recent/ticker-posts

Header Ads Widget

കേരള കോണ്‍ഗ്രസ് (എം) യൂണിറ്റ് സമ്മേളനത്തിനും തെരഞ്ഞെടുപ്പിനും തുടക്കം



കെ.എം.മാണിയുടെ മരണശേഷം കേരള കോണ്‍ഗ്രസിന്റെ തകര്‍ച്ച സ്വപ്നം കണ്ട് ചവിട്ടി പുറത്താക്കിയവര്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ കനത്ത തിരിച്ചടി നല്‍കിയിരിക്കുകയാണെന്ന് കേരള കോണ്‍ (എം) ചെയര്‍മാന്‍ ജോസ്.കെ.മാണി എം.പി: പറഞ്ഞു. കേരള കോണ്‍ഗ്രസ് (എം) യൂണിറ്റ് സമ്മേളനത്തിനും. തെരഞ്ഞെടുപ്പിനും തുടക്കം കുറിച്ചു കൊണ്ട് പാലാ മുത്തോലിയില്‍ നടന്ന സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിന് തുടക്കം കുറിച്ച് കുരുവിനാലില്‍ പാതക ഉയര്‍ത്തി. ഉദ്ഘാടന സമ്മേളനത്തില്‍ സണ്ണി തെക്കേടം അദ്ധ്യക്ഷത വഹിച്ചു .തോമസ് ചാഴികാടന്‍ എം.പി, സെബാസ്ത്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ, ജോസ് ടോം, പ്രൊഫ. ലോപ്പസ് മാത്യു, ഫിലിപ്പ് കുഴികുളം, ജോസഫ് ചാമക്കാല, റൂബി ജോസ്, ടോബിന്‍  കെ.അലക്‌സ്, മാത്തുകുട്ടി മാത്യു, രാജന്‍ മുണ്ടമറ്റം, അവിനാശ് വലിയ മംഗലം, ബിനു അഗസ്ത്യന്‍ എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments