Breaking...

9/recent/ticker-posts

Header Ads Widget

കേരള കള്‍ച്ചറല്‍ ഫോറം ഏര്‍പ്പെടുത്തിയ കേരളരത്‌ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു



കേരള കള്‍ച്ചറല്‍ ഫോറം ഏര്‍പ്പെടുത്തിയ കേരളരത്‌ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. റെജി ലൂക്കോസ്, എബി ജെ ജോസ്, സൂരജ് പാലാക്കാരന്‍, ടോം ജോസഫ്, സന്തോഷ് മരിയസദനം, തുടങ്ങിയവരാണ് പുരസ്‌ക്കാരത്തിന് അര്‍ഹരായത്. വെള്ളിയാഴ്ച രാവിലെ 9.30ന് കൊടുമ്പിടി വിസിബ് ഓഡിറ്റോറിയത്തില്‍ ചേരുന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ ജോസ് കെ മാണിയും, മാണി സി കാപ്പന്‍ എംഎല്‍എയും ചേര്‍ന്ന് പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യുമെന്ന്  കള്‍ച്ചറല്‍ ഫോറം  ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെ.സി തങ്കച്ചന്‍ അദ്ധ്യക്ഷനായിരിക്കും. ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍, കടനാട് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജു, ബേബി കട്ടക്കല്‍, ജോയി ജോര്‍ജ്ജ്, ജയിസണ്‍ പുത്തന്‍കണ്ടം, മാത്തച്ചന്‍ ഉറുമ്പുകാട് തുടങ്ങിയവര്‍ പ്രസംഗിക്കും. പാലായില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സിബി അഴകമ്പറമ്പില്‍, അഡ്വ തങ്കച്ചന്‍ വഞ്ചിക്കച്ചാലില്‍, കെ.ബി സതീഷ്. കെ.സി തങ്കച്ചന്‍, ജെറി തുമ്പമറ്റം എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments