കിടങ്ങൂര്‍ എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. പരിസ്ഥിതി സൗഹൃദ, കൃഷിരീതികളുടെ ബോധവല്‍ക്കരണവുമായാണ് ക്യാമ്പ് നടന്നത്. പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കാനുള്ള പരിശീലനവും കുട്ടികള്‍ക്ക് നല്‍കി. ചിരട്ടയില്‍ ചാണകവും, മണ്ണും നിറച്ച് വിത്തുകള്‍ മുളപ്പിച്ചെടുക്കുന്ന സീഡ്‌ബോള്‍ നിര്‍മ്മാണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി. ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ സഹകരണത്തോടെ ഡിമെന്‍ഷ്യാ സര്‍വെ അടക്കമുള്ള വിവിധ പരിപാടികളും നടന്നു. ഹെഡ്മിസ്ട്രസ് മിനി പി, എന്‍എസ്എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീവിദ്യ, പിടിഎ പ്രസിഡന്റ് ഹരിദാസ് തുടങ്ങിയവര്‍ ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സഹവാസ ക്യാമ്പ് സംഘടിപ്പിച്ചത്.
0 Comments