Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂരില്‍ വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിലായി.



കിടങ്ങൂരില്‍ വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിലായി. ഒറ്റയ്ക്ക് താമസിച്ചിരുന്ന 88 വയസുകാരിയായ വയോധികയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവാണ് അറസ്റ്റിലായത്. കിടങ്ങൂര്‍ മംഗളാരം പള്ളിക്ക് സമീപം താമസിക്കുന്ന കാഞ്ഞിരക്കാട്ട് സോമന്റെ മകന്‍ പ്രസാദ് (20) ആണ് കിടങ്ങൂര്‍ പോലീസിന്റെ പിടിയിലായത്. മുന്‍പരിചയം വെച്ച് യുവാവ് വീട്ടിലെത്തുകയും ആരും ഇല്ലെന്ന് മനസിലാക്കി മുറിയില്‍ അതിക്രമിച്ച് കടന്ന് പീഡനശ്രമം നടത്തുകയുമായിരുന്നു. പ്രതി ബലപ്രയോഗത്തിലൂടെ കീഴ്‌പെടുത്താന്‍ ശ്രമിച്ചെങ്കിലും വൃദ്ധ എതിര്‍ത്തതോടെ യുവാവ് കടന്നു കളഞ്ഞു. ബലപ്രയോഗത്തില്‍ പരിക്ക് പറ്റിയ സ്ത്രീ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവ സ്ഥലത്ത് നിന്ന് രക്ഷപെട്ട പ്രസാദിനെ പോലീസ് സംഘം  ഒളിസ്ഥലത്ത് നിന്നും പിടികൂടുകയായിരുന്നു. തിരുവഞ്ചൂര്‍ ജുവനൈല്‍ ഹോമിലെ അന്തേവാസിയായിരുന്ന പ്രതി  ഇപ്പോള്‍ ലഹരിയ്ക്കടിമയായി നാട്ടില്‍ കറങ്ങി നടക്കുകയായിരുന്നു കിടങ്ങൂര്‍ എസ്എച്ച്ഒ ബിജു കെ.ആര്‍, എസ്‌ഐ കുര്യന്‍ മാത്യു, എഎസ്‌ഐ ബിജു ചെറിയാന്‍, ആഷ് ചാക്കോ, സിനിമോള്‍, സുനില്‍കുമാര്‍, അരുണ്‍, മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.




Post a Comment

0 Comments