Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തി.



കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തി. ആശുപത്രിക്ക് സമീപത്തുള്ള ഫ്‌ളോറല്‍ പാര്‍ക്ക് ഹോട്ടലില്‍ നിന്നുമാണ് തട്ടിക്കൊണ്ടുപോയ സ്ത്രീയുടെ പക്കല്‍ നിന്നും കുട്ടിയെ കണ്ടെത്തിയത്. വണ്ടിപ്പെരിയാര്‍ സ്വദേശി അശ്വതിയുടെ ദിവസങ്ങള്‍ മാത്രം പ്രായമുള്ള ശിശുവിനെയാണ് നേഴ്‌സിന്റെ വേഷത്തിലെത്തിയ സ്ത്രീ തട്ടിയെടുത്തത്. വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. ഗാന്ധിനഗര്‍ എസ്‌ഐ റ്റി എസ് റെനീഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സ്ത്രീക്കൊപ്പം 8 വയസ്സുള്ള ആണ്‍കുട്ടിയും, ഭര്‍ത്താവും ഉണ്ടായിരുന്നു.




Post a Comment

0 Comments