ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും മാഞ്ഞൂര്‍ ക്ഷീരവികസന യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ ക്ഷീരകര്‍ഷക സംഗമം തോട്ടുവ വിഎഫ്പിസികെ ഹാളില്‍ നടന്നു. പൊതുസമ്മേളനം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍ പുതിയടത്തുചാലില്‍ അധ്യക്ഷനായിരുന്നു. കുറിവലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്‍, കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് മിനി മനോജ്, ജില്ലാ പഞ്ചായത്ത് അംഗം ജോസ് പുത്തന്‍കാല എന്നിവര്‍ പ്രസംഗിച്ചു. പൊതുസമ്മേളനത്തിന് മുന്‍പായി നടന്ന കന്നുകാലി പ്രദര്‍ശനമല്‍സരം ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സി കുര്യന്‍ ഉദ്ഘാടനം ചെയ്തു. ക്ഷീരകര്‍ഷക സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ സിന്ധുമോള്‍ ജേക്കബ് ഉദ്ഘാടനം ചെയ്തു. ക്ഷീരകര്‍ഷകര്‍ക്കുള്ള വിവിധ പുരസ്‌കാരങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കൊച്ചുറാണി സെബാസ്റ്റിയന്‍, ജോണ്‍സണ്‍ പുളിക്കീല്‍ എന്നിവര്‍ വിതരണം ചെയ്തു.
0 Comments