കൂട്ടിക്കല്‍ മേഖലയിലെ പ്രളയ ദുരിതബാധിതര്‍ക്ക് സഹായവുമായി കിടങ്ങൂര്‍ പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റ്. കുടുംബശ്രീ യൂണിറ്റുകള്‍ ചേര്‍ന്ന് സമാഹരിച്ച 278300 രൂപയാണ് കൂട്ടിക്കല്‍ മേഖലയ്ക്കായി നല്കിയത്. കിടങ്ങൂര്‍ പഞ്ചായത്തിലെ ഓരോ കുടുംബശ്രീ യൂണിറ്റും 2000 രൂപവീതം സമാഹരിച്ചതോടൊപ്പം ജില്ലയിലെ മികച്ച കുടുംബശ്രീ യൂണിറ്റിനുള്ള പുരസ്‌കാരമായി ലഭിച്ച 1 ലക്ഷം രൂപയും ചേര്‍ത്താണ് ധനസഹായം നല്കിയത്. തുക അടങ്ങിയ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശ്രീജ സന്തോഷും ചേര്‍ന്ന് ജില്ലാ കളക്ടര്‍ക്ക് കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമ രാജു, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അഭിലാഷ് കെ ദിവാകര്‍, ഗീതാകുമാരി, ലിന്‍സി, പ്രശാന്ത് ശിവന്‍, അനൂപ് ചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments