Breaking...

9/recent/ticker-posts

Header Ads Widget

അപകടവളവുകള്‍ നിവര്‍ത്തുന്നതിന് 2 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കുന്നതിന് റവന്യൂ വകുപ്പ് ഉത്തരവ്



ഏറ്റുമാനൂര്‍-എറണാകുളം റോഡിലെ അപകടവളവുകള്‍ നിവര്‍ത്തുന്നതിന് 2 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കുന്നതിന് റവന്യൂ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു. കുറുപ്പുന്തറ ജംഗ്ഷനും, പുളിന്തറ വളവും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളുടെ വികസനത്തിനായാണ് ഭൂമി ഏറ്റെടുക്കുന്നത്. കാണക്കാരി, കോതനല്ലൂര്‍, മാഞ്ഞൂര്‍, മുട്ടുചിറ, കടുത്തുരുത്തി, വടയാര്‍ വില്ലേജുകളില്‍ ഉള്‍പ്പെട്ടതും, പട്ടിത്താനത്തിനും, തലയോലപ്പറമ്പിനും ഇടയില്‍ വരുന്നതുമായ അപകട വളവുകള്‍ നിവര്‍ത്തുന്നതിനായാണ് സ്ഥലം ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കോട്ടയം ജില്ലാ കളക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതായും മോന്‍സ് ജോസഫ് എംഎല്‍എ  പറഞ്ഞു.




Post a Comment

0 Comments