ക്ഷേത്രങ്ങളില്‍ മകരവിളക്ക് മഹോല്‍സവ ആഘോഷങ്ങള്‍ ഭക്തിനിര്‍ഭരമായി. പ്രഭാസാത്വിക സമേതനായ ശ്രീധര്‍മ്മശാസ്താവിന്റെ പ്രതിഷ്ഠയുള്ള കുറിച്ചിത്താനം പാറയില്‍ ശ്രീധര്‍മ ശാസ്താക്ഷേത്രത്തില്‍ മകരവിളക്ക് മഹോല്‍സവം വിവിധ പരിപാടികളോടെ നടന്നു. രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, അഷ്ടാഭിഷേകം, പുരാണപാരായണം എന്നിവയും നടന്നു. വൈകിട്ട് മകര സംക്രമദീപാരാധന, കളമെഴുത്തുംപാട്ടും, സംഗീതസദസ് എന്നിവയാണ് പ്രധാനചടങ്ങുകള്‍. മേല്‍ശാന്തി ഹരികുമാര്‍ നമ്പൂതിരിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. വ്യാഴാഴ്ച വൈകിട്ട് ശ്രീധരി ജംഗ്ഷനിലെ കാണിക്കമണ്ഡപത്തില്‍ ദീപക്കാഴ്ച നടന്നു.
0 Comments