കോട്ടയം മെഡിക്കല്‍ കോളേജ് ഭാഗത്തു നിന്നും കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പെടെ മീനച്ചിലാറ്റിലേക്ക് ഒഴുകുന്നതായി പരാതി. മെഡിക്കല്‍ കോളേജ് സ്റ്റേഡിയത്തിന് സമീപമുള്ള സംഭരണിയില്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്നാണ് മലിനജലം താഴേക്ക് ഒഴുകുന്നത്. മലിനജലം കിലോമീറ്ററുകളോളം തോട്ടിലൂടെ ഒഴുകിയാണ് മീനച്ചിലാറ്റില്‍ പതിക്കുന്നത്.
0 Comments