മാഞ്ഞൂര്‍ ഗ്രാമ പഞ്ചായത്തിലെ 13 14 വാര്‍ഡുകളില്‍ ബന്ധിപ്പിക്കുന്ന മാഞ്ഞൂര്‍ സൗത്ത് ചാമക്കാല റോഡ് നാട്ടുകാരുടെ നേതൃത്വത്തില്‍ സഞ്ചാരയോഗ്യമാക്കി. മൂന്നുവര്‍ഷമായി തകര്‍ന്നു കിടക്കുന്ന റോഡിലൂടെ യാത്ര ഏറെ ദുസഹമായിരുന്നു. റോഡ് പുനര്‍നിര്‍മാണത്തിന് നടപടികള്‍ ആരംഭിച്ചെങ്കിലും നിര്‍മ്മാണം വൈകുന്നത് മൂലം ജനങ്ങള്‍കൂടുതല്‍ ദുരിതത്തിലായിരുന്നു. ഇതേതുടര്‍ന്ന് ജനകീയ കൂട്ടായ്മയില്‍ റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുകയായിരുന്നു. വാര്‍ഡ് മെമ്പര്‍ തോമസ് അടക്കമുള്ളവര്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തതായി നാട്ടുകാര്‍ പറഞ്ഞു. ഇരുപതിനായിരത്തില്‍പരം രൂപ ചെലവഴിച്ച് മൂന്നു ലോഡ് കല്ലുംമണ്ണും ഉപയോഗിച്ചാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ റോഡിലെ കുഴികള്‍ അടച്ചത്.
0 Comments