വിദ്യാഭ്യാസ രംഗത്തും, സ്ത്രീ ശാക്തീകരണ രംഗത്തും, സാമൂഹിക നീതി ഉറപ്പാക്കുന്നതിലും കേരളം മാതൃകാപരമായ മുന്നേറ്റമാണ് നടത്തിയിട്ടുള്ളതെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു പറഞ്ഞു. വിശുദ്ധ ചാവറയച്ചനും, ശ്രീനാരായണ ഗുരുവുമടക്കമുള്ള സാമൂഹ്യപരിഷ്‌ക്കര്‍ത്താക്കളുടെ പ്രവര്‍ത്തനങ്ങളാണ് കേരളത്തിന്റെ മുന്നേറ്റത്തിനു പിന്നിലെന്നും ഉപരാഷ്ട്രപതി പറഞ്ഞു. മാന്നാനത്ത് വിശുദ്ധ ചാവറയച്ചന്റെ 150-ാം ചരമ വാര്‍ഷികാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി.
0 Comments