Breaking...

9/recent/ticker-posts

Header Ads Widget

വൃദ്ധനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.



വൃദ്ധനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊങ്ങാണ്ടൂര്‍ വലിയകാലായില്‍തടത്തില്‍ മാത്യു എന്ന് 61കാരനെയാണ് കല്ലിട്ടുനടയ്ക്ക് സമീപം കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളത്തിന് സമീപം വൃദ്ധന്റെ വസ്ത്രങ്ങളും, ചെരിപ്പും, മൊബൈല്‍ ഫോണും കണ്ടതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. അയര്‍ക്കുന്നം പോലീസും, പാമ്പാടിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘവും, സ്‌കൂബാ ഡൈവേഴ്‌സും ചേര്‍ന്നാണ് തെരച്ചില്‍ നടത്തിയത്. വൃദ്ധനെ കാണാതായ വിവരമറിഞ്ഞ് നിരവധിയാളുകള്‍ കല്ലിട്ടുനടയ്ക്ക് സമീപം മുന്‍പ് ഫിഷ് ഫാം പ്രവര്‍ത്തിച്ചിരുന്ന കുളത്തിനു സമീപം എത്തിയിരുന്നു.




Post a Comment

0 Comments