വയലാ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ ആല്‍ബിന്‍ ജോര്‍ജിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി സ്‌കൂളിലെ അധ്യാപകരും അനധ്യാപകരും ചേര്‍ന്ന് സ്വരൂപിച്ച തുക, ജനകീയ കമ്മറ്റിക്കുവേണ്ടി പഞ്ചായത്ത് പ്രസിഡന്റ് ജോയി കല്ലുപുര ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലളിത മോഹനന്‍, അംഗങ്ങളായ ആന്‍സി സക്കറിയാസ്, ത്രേസ്യാമ്മ സെബാസ്റ്റിയന്‍, പിടിഎ പ്രസിഡന്റ് സജി സഭക്കാട്ടില്‍, വയല വിനയചന്ദ്രന്‍, കെജെ മാത്യു, ജോര്‍ജ്ജ് ആനിത്തോട്ടം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
0 Comments