Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം മെഡിക്കല്‍ കോളേജില്‍ നഴ്‌സിന്റെ വേഷത്തിലെത്തിയ സ്ത്രീ നവജാത ശിശുവിനെ തട്ടിയെടുത്തു



മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വാര്‍ഡില്‍ നിന്നും നവജാത ശിശുവിനെ തട്ടിയെടുത്തു. ഇടുക്കി സ്വദേശികളുടെ നവജാത ശിശുവിനെയാണ് നഴ്സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീ തട്ടിയെടുത്തത്. ആശുപത്രിയിലെ അതീവ സുരക്ഷിത മേഖലയായ ഗൈനക്കോളജി വാര്‍ഡില്‍ നിന്നും കുട്ടിയെ തട്ടിയെടുത്തത് ആശങ്കയ്ക്ക് ഇടയാക്കി. വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിയ നഴ്സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീ ഇടുക്കി സ്വദേശികളോട് കുട്ടിയെ ചികിത്സയ്ക്കായി ആവശ്യപ്പെടുകയായിരുന്നു. നഴ്സാണ് എന്ന ധാരണയില്‍ കുട്ടിയെ ഇവര്‍ക്ക് മാതാപിതാക്കള്‍ കൈമാറി. കുറച്ചധികം സമയം കഴിഞ്ഞിട്ടും കുട്ടിയെയുമായി ഇവര്‍ തിരികെ എത്താതെ വന്നതോടെയാണ് ബന്ധുക്കള്‍ നഴ്സിംങ് ജീവനക്കാരെ സമീപിച്ചത്. എന്നാല്‍, തങ്ങള്‍ ആരും തന്നെ കുട്ടിയെ ഏറ്റെടുക്കാന്‍ എത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചതോടെ ആശങ്കയായി. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കുട്ടിയെ തട്ടിയെടുത്തതാണ്് എന്നു കണ്ടെത്തിയത്. ഇതോടെ വിവരം ഗാന്ധിനഗര്‍ പൊലീസില്‍ അറിയിച്ചു. സംഭവം അറിഞ്ഞ് ഗാന്ധിനഗര്‍ പൊലീസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തി്. ആശുപത്രിയിലും പരിസര പ്രദേശത്തും കുട്ടിയെ കണ്ടെത്തുന്നതിനായി തിരച്ചിലും ആരംഭിച്ചു്. എന്നാല്‍, ഇതുവരെയായും കുട്ടിയെയും തട്ടിക്കൊണ്ടു പോയ ആളെയും സംബന്ധിച്ചുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ല. വൈകിട്ട് മൂന്നു മണിയോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പൊലീസിനു ലഭിക്കുന്ന സൂചന. ഇവര്‍ റോസ് കളര്‍ ചുരിദാറാണ് ധരിച്ചിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ഒപ്പം എട്ടു വയസ് പ്രായമുള്ള ഒരു ആണ്‍കുട്ടിയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.





Post a Comment

0 Comments