Breaking...

9/recent/ticker-posts

Header Ads Widget

കടപ്ലാമറ്റം ആശുപത്രിക്ക് മുമ്പില്‍ ഒപ്പ് ശേഖരണം നടത്തി



കടപ്ലാമറ്റം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരുടെ സേവനം 24 മണിക്കൂറായി ഉയര്‍ത്തണമെന്നും കിടത്തിചികിത്സ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു സിഎസ്ഡിഎസ് കടപ്ലാമറ്റം കുടുംബയോഗത്തിന്റെ നേതൃത്വത്തില്‍ ആശുപത്രിക്ക് മുമ്പില്‍ ഒപ്പ് ശേഖരണം നടത്തി.  ദിവസേന നൂറുകണക്കിന് രോഗികളാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്. എന്നാല്‍ ഡോക്ടര്‍മാരുടെ കുറവ് രോഗികളെ വലയ്ക്കുകയാണെന്ന് സി എസ് എസ്ഡിഎസ് പ്രവര്‍ത്തകര്‍ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബു കടപ്ലാമറ്റം മീനച്ചില്‍ താലൂക്ക് ട്രഷറര്‍ ജോസ് എം പി, വിഒ ചാക്കോ, രാജു തോമസ് ,ലീന തോമസ്, ബിന്ദു പ്രദീപ് തുടങ്ങിയവര്‍ ഒപ്പ് ശേഖരണത്തിന് നേതൃത്വം നല്‍കി.




Post a Comment

0 Comments