നീണ്ടൂര്‍-എസ്‌കെവി-പെരുമാപ്പാടം റോഡിന്റെ വശങ്ങളില്‍ കൂട്ടിയിട്ടിരിക്കുന്ന തടിയും, മെറ്റലും നീക്കം ചെയ്യാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കുന്നു. റോഡില്‍ ഗതാഗത തടസ്സം ഉണ്ടാകുന്ന രീതിയില്‍ കൂട്ടിയിട്ടിരിക്കുന്ന തടിയും, കല്ലും സ്‌കൂളിലേക്കുള്ള വാഹനങ്ങളുടെ യാത്രയടക്കം തടസ്സപ്പെടുത്തിയിരുന്നു. സ്‌കൂള്‍ പിടിഎയും, നാട്ടുകാരും നല്‍കിയ പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടും ചിലയാളുകള്‍ സാധന-സാമഗ്രികള്‍ നീക്കം ചെയ്യാന്‍ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന സാമഗ്രികള്‍ 15 ദിവസത്തിനകം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രദീപ് പറഞ്ഞു. സ്‌കൂളിലേക്കുള്ള വഴിയിലെ ഗതാഗത തടസ്സം പരിഹരിക്കാനുള്ള പഞ്ചായത്തിന്റെ നടപടി സ്വാഗതാര്‍ഹമാണെന്ന് പിടിഎ പ്രസിഡന്റ് ശശി കല്ലുവേലി പറഞ്ഞു.
0 Comments