രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം. ഇതുവരെ 1700 പേര്‍ക്കാണ് ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ 510 പേര്‍ക്കും, ഡല്‍ഹിയില്‍ 351 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 3ാം സ്ഥാനത്തുള്ള കേരളത്തില്‍ രോഗികളുടെ എണ്ണം 181 ആയി. കേരളത്തില്‍ പുതുതായി 29 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവന്തപുരത്ത് 10 പേര്‍ക്കും, ആലപ്പുഴയില്‍ 7 പേര്‍ക്കും, തൃശ്ശൂരില്‍ 6 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ആലപ്പുഴയില്‍ 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. സംസ്ഥാനത്ത് ഒമിക്രോണ്‍ ബാധിച്ച 42 പേര്‍ രോഗ മുക്തരായിട്ടുണ്ട്.
0 Comments