പാലാ സിവില്‍ സ്റ്റേഷന് സമീപം ബൈപാസ് റോഡിന്റെ പൂര്‍ത്തീകരണത്തിനായി മണ്ണ് നീക്കം ചെയ്തതോടെ പൊടിശല്യം രൂക്ഷമായി. മണ്ണു നീക്കി വീതി കൂട്ടിയ ഭാഗത്തുകൂടി ഭാരവാഹനങ്ങള്‍ കടന്നുപോകുമ്പോഴാണ് പൊടിശല്യമുണ്ടാകുന്നത്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവരും, വാഹന യാത്രികരും, പൊടിശല്യം മൂലം ബുദ്ധിമുട്ടുകയാണ്. റോഡ് നിര്‍മ്മാണത്തിനായി ഏറ്റെടുത്ത സ്ഥലത്തെ വൈദ്യുതി പോസ്റ്റ് നീക്കം ചെയ്യാത്തതുമൂലം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകുകയാണ്. വേനലിന്റെ ശക്തി കൂടുന്നതോടെ പൊടിശല്യം കൂടുതല്‍ രൂക്ഷമാകുന്നതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് ആവശ്യമുയരുന്നു.
0 Comments